എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ദൈവമേ... ഓർമ്മയുടെ വിത്തുകൾ മണ്ണിലായിരം ചൂണ്ടു വിരലുകളായി മുളക്കുന്നു...

12 ഓഗസ്റ്റ് 2023

പക്ഷിയുടെ മരണം മുതൽ കവിയുടെ മരണം വരെ


#rageshdipu #chylanthy #poetry #malayalam #malayalampoetry























പക്ഷിയുടെ മരണം മുതൽ
കവിയുടെ മരണം വരെ! 

രണ്ട് മരണങ്ങൾക്കിടയിൽ

വലിച്ചുകെട്ടിയ സമയരേഖയാണിത്.


തുടങ്ങുമ്പോൾ ഇതൊരു

നേർവരയാണെന്ന് തോന്നാം.


എന്നാൽ, വർത്തുളമായ ഒന്ന്

നിങ്ങളെ ചതിക്കുകയാണ്!


ചാക്രികമായ ഒരു

ആഭിചാര ക്രിയയാണിത്!


കണ്ടുമുട്ടുന്നവരും വിട പറയുന്നവരും

മാറി മാറി കളിക്കുന്ന ആഭിചാരം.


പക്ഷിയുടെ മരണം മുതൽ

കവിയുടെ മരണം വരെ! 


ഈ നൂൽനടത്തത്തിൽ വിടവുകളെ

ഒരു “വാക്ക്” കൊണ്ട് അടയ്ക്കുക.


“...........................”


ഈ നൂൽനടത്തത്തിൽ ഇളക്കങ്ങളെ

ഒരു “വാക്ക്” കൊണ്ട് തുലനം ചെയ്യുക.


“...........................”


ആയിരിക്കുന്ന അവസ്ഥയിൽ

ഈ വൃത്തം പൂർണമാകുന്നു.