അവള്‍ പറയുന്നു,
ഇരുട്ടിലെനിക്ക് തിളങ്ങുന്ന
കടുവക്കണ്ണുകളെന്ന്.
മുലകളിലെ തിണര്‍പ്പ്
പുലി നഖപ്പാടുകളെന്ന്.
പിന്‍ കഴുത്തില്‍ തുടങ്ങി
നട്ടെല്ലിലൂടിഴയുന്നത്
കോമ്പല്ലിന്‍റെ തണുപ്പാണെന്ന്.
ചില തെളിവുകള്‍,
തലച്ചോറില്‍ മുളക്കുന്ന
പൊടിവാല്‍.
അന്തോം കുന്തോമില്ലാതെ
ഉദ്ധരിക്കുന്ന ലിംഗം.
ചില മുരള്‍ച്ചകള്‍.
ഒറ്റമുറിയിലെ ചുറ്റിനടത്തം.
ഞാന്‍
പൂര്‍ണ്ണനായ മൃഗമാണ്.
എന്നിട്ടെന്തേ,
അവന്‍ അകത്തും
ഞാന്‍ പുറത്തുമായത്?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ