പുതഞ്ഞുപ്പോയൊരു
നഗരത്തെ കണ്ടെത്തും പോലെ
ഞാൻ
നിന്റെ കവിതകൾ കണ്ടെത്തുന്നു.
ചില
കാടുകൾ, കടലുകൾ
അടുത്തെത്തും
മുമ്പേ, കാണും മുമ്പേ,
ഗന്ധം
കൊണ്ട്,
സ്വയം
വെളിപ്പെടും പോലെ.
നിന്റെ
പ്രണയത്തെ വായിക്കുമ്പോൾ
കടൽ
കുടിച്ച് വറ്റിക്കുന്നതോർക്കുന്നു.
345
അണ്ഡങ്ങളുടെ
പിറുപിറുപിറുക്കൽ
കേൾക്കുന്നു.
ഒറ്റയായ
ആകാശം,
ഒറ്റയായ
കടൽ,
ഒറ്റയായൊരു
കപ്പൽ,
ഒറ്റയായ
നക്ഷത്രം,
വഴി
തെറ്റിപ്പോയൊരു കാറ്റ്,
ഇത്രയും
നിന്റെ ജിഗ്സോ.
നിന്നെ
വായിക്കുകയെന്നാൽ
ചില
നിഘണ്ടുകൾ കത്തിക്കുകയെന്ന്,
ചില
ഭൂപടങ്ങൾ കുനുകുനാ പറത്തുകയെന്ന്,
ഉള്ളിലോർക്കുന്നു, ചിരിക്കുന്നു.
മരുഭൂമിയിൽ
നിന്നെ പുതച്ച
ഇത്തിരിയിടം
ഒരു കള്ളീമുൾച്ചെടി
കാട്ടിത്തരും
പോലെ,
നിന്റെ
കവിതകൾ നിന്നെ കാട്ടിത്തരുന്നു.
വേദനയെക്കുറിച്ച്
പറയാൻ
മുറിവിനേക്കാൾ
ആർക്കാണ്
അർഹത!
*സെസീറിയ ടിനജെറോക്ക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ