ഏദനെന്ന
മന്ത്രവാദ
സ്കൂളിൽ നിന്ന്,
കുരുത്തക്കേടിന്പുറത്താക്കപ്പെട്ട
രണ്ട്
കുട്ടികളുടെ
പഠന
കുറിപ്പുകൾ സമാഹരിച്ചത്.
വേനൽ
കാടിനോടെന്ന പോലെ,
തിളച്ചും,
മഴ
കാട്ടിലേക്കെന്ന പോലെ,
നിറച്ചും,
രാത്രി
കാട്ടിലെന്ന പോലെ,
മിണ്ടാതെയും,
രണ്ടുപേർ
ഭൂമിയിലെ
ഏറ്റവും
സുന്ദരമായ കാര്യം
ചെയ്ത്
കൊണ്ടിരിക്കുന്നു.
അവരിൽ
കാണാതാവുന്നുണ്ട്,
ഒരു
കാട്.
അവരിൽ
കേൾക്കാതാവുന്നുണ്ട്,
ഒരു
കടൽ.
അവൾക്ക്
കടലിന്റെ
ശബ്ദമാണ്.
അവന്
കാടിന്റെ
മൗനവും.
ഓർമ്മയിൽ
നിന്ന്
പാഞ്ഞ്
പോവുന്ന
രണ്ടിണക്കുതിരകൾ.
സിഗരറ്റ്
പുകയെന്ന
നാട്യത്തിൽ
ഒഴുകിപ്പോവുന്ന
ഒരു
കവിത.
ഇടത് നെഞ്ചിൽ
പല്ലാൽ
കുത്തിയ
ഒറ്റയക്ഷര
ടാറ്റൂ.
ഇരുവരും
ചേരുമ്പോൾ
എത്രയെത്ര
സാധ്യതകൾ!
nice.........
മറുപടിഇല്ലാതാക്കൂ