മരിച്ചുപോയൊരു ഭാഷയിൽ
ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്തൊരു കവി
എഴുതിയ അവസാന കവിതയുടെ
സ്വതന്ത്ര വിവർത്തനം.
അരുത്.
കുന്നിൻ മുകളിലെ
കുരിശും കഴുമരവും പങ്കുവക്കുന്ന
ഒരോർമയായിരുന്നു എന്റെ മരം.
പ്രാർഥനകളാൽ മുഖരിതമായ
നിന്റെ ദേവാലയം
ഇരുക്കുന്നിടമായിരുന്നു
എന്റെ വീട്.
എന്റെ കറുപ്പിൽ നിന്നാണ്
നിനക്ക് രാത്രിയുണ്ടായത്.
നിന്റെ സ്വപ്നങ്ങളിലെ ഇളക്കങ്ങൾ
എന്റെ കിണറിന്റേതാണ്.
നിന്റെ അടിവസ്ത്രമുണങ്ങുന്ന
ആ ഉരുളൻ കല്ലായിരുന്നു എന്റെ ദൈവം.
അരുത്!
ഈ വിവർത്തകനെ വിശ്വസിക്കരുത്.
അരുത്!
മറുപടിഇല്ലാതാക്കൂഈ വിവർത്തകനെ വിശ്വസിക്കരുത്.