ദൈവം
പ്ഭ!
ചെകുത്താന്
ചിരി...
വേശ്യ
പുലയാടികളെ
എന്റെ മുലക്കണ്ണുകള്‍ക്ക്
കാഴ്ചയുണ്ടായിരുന്നെങ്കില്‍
നിങ്ങളെന്തു ചെയ്യുമായിരുന്നു?
കള്ളന്
എന്തേ നിങ്ങളെന്റെ
വിശപ്പ് കട്ടെടുത്തില്ല?
പകരം വീട്ടിയില്ല?
സുഹൃത്ത്
വില്ക്കാനുണ്ടോ?
നിന്റെ കവിതയില്‍
വരികള്‍ക്കിടയില്‍
വാക്കുകള്‍ക്കിടയില്‍
ഒരു തുണ്ട്?
ഓര്മ
ഞാന്‍ എന്റെതെന്നും
അവര്‍ അവരുടേതെന്നും
അവകാശപ്പെടുന്ന
തര്‍ക്ക പ്രദേശം.
പ്രണയം
എനിക്കും നിനക്കുമിടയിലെ
നേര്‍ത്ത റബ്ബര്‍ മറയെ
വിശ്വസിച്ച്
നമ്മള് നടത്തുന്നൊരു
ഞാണിന്മേല്ക്കളി.
കവി
മുറുക്കി തുപ്പിയ പോലെ
എന്റെ കവിത
നിന്റെ മുഖത്ത്.

