നോക്കൂ
നനവുനങ്ങാത്ത
ഇളകികിടക്കുന്ന
മണ്ണിനടിയിലാണ് ഞാന്‍.
എല്ലാം പെട്ടെന്നായിരുന്നത് കൊണ്ട്
ആറടി താഴ്ച്ചയുണ്ടാവില്ല.
ആദ്യത്തെ പുഴു
ഇടതു ചെവിയിലൂടെ
തലച്ചോറിലേക്ക് ഇഴയുന്നു.
നോക്കൂ
കാല്പനികനായൊരു
പോലീസുകാരന്‍
തലക്കല്‍ തറച്ചിട്ട
മരകുരിശിലുണ്ട്
ഒരു പൊടിപ്പ്.
നാളെ പച്ചയും
പിന്നെ ചുവപ്പുമായെക്കാവുന്ന
ഒരു പൊടിപ്പ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ