വാരി വിതറുന്നു
ചുവന്ന വാകയുടെ വിത്തുകള്‍
എന്‍റെ പലായനത്തിന്റെ
ചിഹ്നങ്ങള്‍,
നിന്‍റെ മടക്കതിന്റെ
വഴിയടയാളങ്ങള്‍.
എനിക്ക് പുറകെയീവഴി
തെളിക്കപ്പെട്ടിട്ടുണ്ടാവും
ആയിരം അറവുമാടുകള്‍.
മാഞ്ഞിരിക്കും നീയറിയുന്ന
എന്‍റെ കാല്പാടുകള്‍.
കൊടും കാറ്റുകളില്‍
വേരിറുക്കി,
ഓരോ ഇലയും
പൂവായി,
വാകയുണ്ടാവും,
നിനക്ക്,
വഴികാട്ടി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ